Tuesday, January 12, 2010
വിവാഹിത
വിവാഹത്തിന് ശേഷമാണ് അയാള്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്നു അവളരിഞ്ഞത്. എങ്കിലും അവള് പ്രതികരിച്ചില്ല. സന്തോഷകരമായ കുടുംബ ജീവിതതിനു പലതും മറക്കണമെന്ന് അവള്‍ക്കറിയാമായിരുന്നു. തന്റെ കടിഞ്ഞൂല്‍ കുഞ്ഞിനെപ്പോലും!!!.
കാമുകി
അയാള്‍ക്ക് അവള് സഹായമായിരുന്നു, സ്നേഹമായിരുന്നു, സാന്ത്വനമായിരുന്നു, തൂവലസ്പര്ശമായിരുന്നു..., എല്ലാമെല്ലാമായിരുന്നു.
അയാള്‍ അവളെത്തന്നെ വിവാഹവും ചെയ്തു.
അതോടെ അവള് അയാള്‍ക്ക് ആരുമല്ലാതായി!!!.
അയാള്‍ അവളെത്തന്നെ വിവാഹവും ചെയ്തു.
അതോടെ അവള് അയാള്‍ക്ക് ആരുമല്ലാതായി!!!.
Friday, January 1, 2010
ടി.സി.
പി.ടി.എ. മീടിങ്ങിനുശേഷം ഒരു രക്ഷകര്തതാവ് പ്രിന്സിപലിന്റെ പക്കലെത്തി ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോറ്റ വിഷയം പഠിപ്പിക്കുന്ന മാഷാരെന്നുതിരക്കി. പ്രിന്‍സിപ്പല്‍ പറഞ്ഞു . "ഈ ജില്ലയിലെ ഏറ്റവും നല്ല മാഷ്ക്കുള്ള അവാര്‍ഡു കഴിഞ്ഞവര്‍ഷവും നേടിയ മാഷാ".
രക്ഷകര്‍ത്താവ് ഉടനെ പറഞ്ഞു," എന്നാല്‍ ഈ ജില്ലക്കുപുരത്തുള്ള ഏതെങ്കിലും ഒരു സ്കൂളിലേക്ക് എന്റെ കുട്ടിക്ക് ടി.സി.തന്നേക്ക് ".
രക്ഷകര്‍ത്താവ് ഉടനെ പറഞ്ഞു," എന്നാല്‍ ഈ ജില്ലക്കുപുരത്തുള്ള ഏതെങ്കിലും ഒരു സ്കൂളിലേക്ക് എന്റെ കുട്ടിക്ക് ടി.സി.തന്നേക്ക് ".
Subscribe to:
Comments (Atom)