Tuesday, December 29, 2009

ഗ്ലാമര്‍.

പണമോ സ്വാധീനമോ ഇല്ലാതെയാണ് അയാള്‍ മഠം വക സ്കൂളില്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് . യാതൊരു പ്രതികരണവും ഇല്ലതെവന്നപ്പോള്‍ അയാള്‍ വളരെ പണിപ്പെട്ടു ഇവ രണ്ടും സംഘടിപ്പിച്ചു. ഒഴിവാക്കാന്‍ മറ്റൊരു കാരണവും കിട്ടാതെ വന്നപ്പോള്‍ മദര്‍ പറഞ്ഞു.

"ഞങ്ങളുടെ സ്കൂളില്‍ ഇനി പുരുഷന്മാരെ ജോലിക്കെടുക്കുന്നില്ല ''.

പുരുഷനായി പോയതില്‍ ജീവിതത്തില്‍ ആദ്യമായി ദുഖിച്ച അയാള്‍ക്ക്‌ വീണ്ടും അതേ സ്കൂളില്‍ ജോലിയില്‍ കയറുന്ന പുരുഷന്മാരെ കണ്ടപ്പോഴാണ് അവര്‍ക്കെല്ലാം ഉള്ളതും തനിക്കു സംഘടിപ്പിക്കാന്‍ കഴിയാതെപോയതും എന്താണെന്നു മനസിലായത്.

No comments:

Post a Comment